ലൈബ്രറി നിയമങ്ങൾ

മലയാള ഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രം

1. ലൈബ്രറി എല്ലാ സർക്കാർ പ്രവൃത്തിദിവസങ്ങളിലും തുറന്നുപ്രവർത്തിക്കുന്നതാണ്.

2. ലൈബ്രറി അംഗത്വം ഉള്ളവർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു. പ്രവേശനകവാടത്തിൽ ലൈബ്രറി തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടതാണ്.

3. ലൈബ്രറിയിൽ പ്രവേശിക്കുമ്പോൾ പേര്, ഫോൺ നമ്പർ എന്നിവ എൻട്രൻസ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.

4. ലൈബ്രറിയിൽ ചിലവഴിക്കുന്ന മുഴുവൻ സമയവും കർശനമായി നിശ്ശബ്ദത പാലിക്കേണ്ടതാണ്.

5. ലൈബ്രറിയിൽ ഗ്രൂപ്പ് പഠനം അനുവദനീയമല്ല.

6. വ്യക്തിഗത വസ്തുക്കൾ ലൈബ്രറിക്കകത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. പേനയും പേപ്പറും മാത്രമേ അനുവദിക്കുകയുള്ളൂ. സ്വന്തം പുസ്തകങ്ങളും അനുവദനീയമല്ല.

7. വായിക്കാൻ എടുക്കുന്ന പുസ്തകങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടതാണ്. പുസ്തകങ്ങളുടെ പേജുകൾ മടക്കിവയ്ക്കുകയോ കീറിയെടുക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

8. പുസ്തകങ്ങളിലും ആനുകാലികങ്ങളിലും പത്രങ്ങളിലും മറ്റും അടിവരയിടുകയോ എഴുത്തുകുത്തുകൾ നടത്തുകയോ ചെയ്യാൻ പാടുള്ളതല്ല.

9. കുടിവെള്ളം ഒഴികെ മറ്റു ഭക്ഷണപദാർത്ഥങ്ങൾ വായനാമുറിയിൽ അനുവദനീയമല്ല.

10. വായനാമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.